കൂരാച്ചുണ്ട്: ശക്തമായ കാറ്റിൽ റോഡിലേക്ക് മരം പതിച്ച് ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ടോടെ പെയ്ത മഴയോടൊപ്പം വീശിയ കാറ്റിൽ പൊറാളി- മുളവട്ടംകടവ് റോഡിൽ കുരിശുപള്ളിക്ക് സമീപത്താണ് മരം വീണത്.
തുടർന്ന് നാട്ടുകാർ മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെയുള്ള വൈദ്യുതി ലൈനിലേക്ക് പതിച്ചതിനാൽ ലൈൻ തകരാറാകുകയും ഈ മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു.